Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Monique Tepe

America

ഒ​ഹാ​യോ​യി​ൽ ഡോ​ക്‌​ട​റെ​യും ഭാ​ര്യ​യെ​യും കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി പി​ടി​യി​ൽ

ഷി​ക്കാ​ഗോ: ഒ​ഹാ​യോ​യി​ൽ ദ​ന്ത​ഡോ​ക്‌​ട​റെ​യും ഭാ​ര്യ​യെ​യും വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ യു​വ​തി​യു​ടെ മു​ൻ ഭ​ർ​ത്താ​വ് പി​ടി​യി​ലാ​യി. ഷി​ക്കാ​ഗോ സ്വ​ദേ​ശി​യാ​യ മൈ​ക്ക​ൽ ഡേ​വി​ഡ് മ​ക്കിയാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ ഡി​സം​ബ​ർ 30നാ​ണ് ഒ​ഹാ​യോ​യി​ലെ വെ​യ്ൻ​ലാ​ൻ​ഡ് പാ​ർ​ക്കി​ലു​ള്ള വീ​ടി​നു​ള്ളി​ൽ ദ​ന്ത​ഡോ​ക്‌ട​റാ​യ സ്പെ​ൻ​സ​ർ ടെ​പെ (37), ഭാ​ര്യ മോ​ണി​ക് ടെ​പെ (39) എ​ന്നി​വ​രെ വെ​ടി​യേ​റ്റ് മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

മോ​ണി​ക്കി​ന്‍റെ മു​ൻ ​ഭ​ർ​ത്താ​വാ​ണ് പ്ര​തി​യാ​യ മൈ​ക്ക​ൽ. ക്രൂ​ര​മാ​യ ഈ ​കൊ​ല​പാ​ത​കം ന​ട​ക്കു​മ്പോ​ൾ ദ​മ്പ​തി​ക​ളു​ടെ അ​ഞ്ച് വ​യ​സി​ൽ താ​ഴെ പ്രാ​യ​മു​ള്ള ര​ണ്ട് കു​ഞ്ഞു​ങ്ങ​ളും വീ​ടി​നു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്നു. കു​ട്ടി​ക​ൾ​ക്ക് പ​രി​ക്കു​ക​ളൊ​ന്നും പറ്റി​യില്ല.

സം​ഭ​വം ന​ട​ന്ന ദി​വ​സം സ്പെ​ൻ​സ​ർ ജോ​ലി​ക്ക് എ​ത്താ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ പോലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

കൊ​ല​പാ​ത​കം ന​ട​ന്ന സ്ഥ​ല​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ൽ അ​വി​ടെ ക​ണ്ട ഒ​രു വാ​ഹ​ന​വും കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് പ്ര​തി​യി​ലേ​ക്ക് എ​ത്തി​യ​ത്.

ഇ​ലി​നോ​യി​ലെ വി​ന്നെ​ബാ​ഗോ കൗ​ണ്ടി​യി​ൽ വ​ച്ചാ​ണ് ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ ഉ​ട​ൻ ത​ന്നെ ഒ​ഹാ​യോ​യി​ലെ അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റും.

ജ​നു​വ​രി 30ന് ​ഇ​വ​രു​ടെ അ​ഞ്ചാം വി​വാ​ഹ​വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കാ​നി​രി​ക്കെ​യാ​ണ് കൊ​ല​പാ​ത​കം.

Latest News

Up